ഒരു പഴയ ഓർമയിലേക്ക്…


വീട്ടിൽ നിന്ന് കുറച്ച് ദൂരം നടന്നാൽ ഒരു കുളമുണ്ട്… നല്ല തെളിഞ്ഞ വെള്ളമാണ് അടിത്തട്ടു വരെ കാണാം.. രാവിലെ ശബ്ദമുണ്ടാക്കാതെ ചെന്നാൽ വരാലുകൾ വെള്ളത്തിനു മുകളിൽ തല പൊന്തിച്ചു നിൽക്കുന്നത് കാണാം. വരാൽ എന്ന് പറഞ്ഞത് മനസ്സിലായില്ലേ?? ഈ ബ് രാൽ  എന്ന് പറയില്ലേ അത് തന്നെ. ഒരനക്കം കേട്ടാൽ എല്ലാം….. ബ്ളും… ഒറ്റ മുങ്ങലാണ്.. കല്ല് കെട്ടിയ കുളത്തിന്റെ പൊത്തുകളിൽ ഒളിയ്ക്കും. വരാൽ മാത്രമല്ല, നല്ല ഓറഞ്ചും കറുപ്പും വരകളുള്ള വാഴയ്ക്കാ വരയൻ, ഇടയ്ക്ക് മുകളിലേക്ക് വന്ന് ടപ്പേന്ന് ശ്വാസം എടുത്ത് തിരിച്ചു ഊളിയിട്ടു പോകുന്ന അണ്ടി കള്ളി, നെറ്റിയിൽ വെള്ളി കുത്തുള്ള നെറ്റിയിൽ പൊന്നൻ, ഒന്ന് തുപ്പിയാൽ ആർത്തിയോടെ കൂട്ടമായി വരുന്ന പരലുകൾ, കൂട്ടത്തിൽ ഗൗരവക്കാരനായ കറു കറുത്ത മുഴി.. പിന്നെ പേരറിയാത്ത ഒരുപാട് മീനുകൾ. 

ഞാൻ പലപ്പോഴും ഈ നടകളിൽ വന്നിരിക്കാറുണ്ട്. ചെറിയ മണിക്കല്ലുകൾ പെറുക്കി എറിയും, ഒരു കുഞ്ഞ് ഓളം ഉണ്ടാക്കി അത് കുളത്തിന്റെ അടിത്തട്ടിലേക്ക് പോകും പലപ്പോഴും ഓർത്തിട്ടുണ്ട് നമ്മുടെ മനസ്സും ഈ കുളം പോലെ ആയിരുന്നെങ്കിൽ, എത്ര ഓളങ്ങൾ ഉണ്ടാക്കിയാലും അത് പതുക്കെ പതുക്കെ നിശ്ചലമാകും. 
ഈ വെള്ളത്തിൽ കാലിട്ടു ഇരുന്നാൽ ചെറു മീനുകൾ വന്ന് കാലിൽ ഇക്കിളി കൂട്ടും. വെള്ളത്തിനു നല്ല തണുപ്പാണ്. ഇവിടുത്തെ ആ ഒരു സുഖം ഒരു സ്വിമ്മിങ് പൂളിലും കിട്ടില്ല. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഈ കുളം എന്നും എന്റെ ഗ്രഹാതുര സ്മരണകളിൽ ഒരു കുളിരാണ്.

Unleash the real you.


Why wearing a mask? Everyone’s got another identity deep inside​ us. The real you and me. We all wearing a mask over our pompous face. Mask’s that suits the society, tradition blah blah blah !!! …. 
Like they say in a movie, we all are living pressure cookers. 

“Shhh!!! Don’t talk loud everyone’s watching.”

“Oh! No he eyed me speculatively, have i done anything wrong??”

” Am i sitting right? “

“Put a smile on your face, men’s don’t cry”

It goes on and on and on… 

How on earth they could say, you don’t cry when I really wanna cry? I want let go of my pain. It’s an emotion. Emotions are meant to be expressed. 

If you want to dance, you dance.

You want to scream, then you scream loud..

Sing, talk, smile, laugh out loudly and get rid of all the formal casual stuff.
 If you don’t do it.. 

Then, it’s the reason they building more mental asylums than park’s, ground’s and recreational area’s..

 I want to be free. I hope y’all do. We are having a short life on Earth. It must be enjoyed. Make it enjoyable. Unleash the real you inside and break that rusty old mask that we never want to wear again.     I want to rephrase a movie dialogue here, which comprises everything that i said above.

” Life is​ too short friends. So, go on break the rules. Love truly,  kiss slowly, laugh uncontrollably and never regret for anything that made you smile.”

എ കോക്കനട്ട് ക്ളൈംബർ സ്റ്റോറി…

“നാളെ എല്ലാവരും സംവാദത്തിന് തയ്യാറായി വരണം.  

വിഷയം: സ്ത്രീകളുടെ ജോലികൾ പുരുഷന്മാരും, പുരുഷന്മാരുടെ ജോലികൾ സ്ത്രീകളും ചെയ്യുന്നതിനേക്കുറിച്ച്.. 

ക്ളാസിലെ സ്ത്രീജനങ്ങൾ അനുകൂലിച്ചും, ആൺകുട്ടികൾ പ്രതികൂലിച്ചും സംസാരിക്കണം.ഇംഗ്ലീഷ് മാഷായ പൈലി സർ ഇത് പറഞ്ഞപ്പോളേ മുഴുവൻ പെൺകുട്ടികളേം ഒന്നു നോക്കി ഞാൻ മനസ്സിൽ പറഞ്ഞു, നിങ്ങൾ തീർന്നു മക്കളേ തീർന്നു.  തർക്ക കലയിൽ തത്പര കക്ഷിയായ ഞാൻ, വീട്ടിൽ ചെന്ന ഉടനെ തന്നെ ആലോചന തുടങ്ങി എങ്ങനെ എതിർ ഭാഗത്തെ തറ പറ്റിക്കാം. അപ്പോളാണ് നമ്മുടെ കഥാനായകൻറെ വരവ്. തെങ്ങ് കയറുന്ന മോഹനൻ ചേട്ടൻ തളപ്പൊക്കെ ഇട്ട് തെങ്ങ് കയറാനുള്ള പരുപാടിയാണ്. മുമ്പെങ്ങും കാണാത്ത പോലെ ഞാൻ ആ കയറ്റം നോക്കി നിന്നു.. 

 “അല്ല… ഈ പെണ്ണുങ്ങൾക്ക് തെങ്ങ് കയറാൻ പറ്റുമോ??? ഛായ്!!  വൃത്തികേട് പെണ്ണുങ്ങളെങ്ങനാ തെങ്ങ് കയറുക ഒരിയ്ക്കലുമില്ല… ഹാ .. നല്ല കിടിലൻ പോയന്റ്.. ചാടി പേപ്പറും പേനയും എടുത്തു.. അപ്പോൾ ദാ അടുത്ത പ്രശ്നം…

” ഈ തെങ്ങ് കയറുന്ന ആൾക്ക് ഇംഗ്ലീഷിൽ എന്ത് പറയും.. ”

അതിനും ഞാൻ തന്നെ പരിഹാരം കണ്ട് പിടിച്ചു. ഈ അമേരിക്കയിലെവിടാ തെങ്ങ്?? അപ്പോ , ഇവിടെ ഉള്ള പേരു തന്നയാ അവിടേം… അങ്ങനെ, അടുത്ത ദിവസം റെഡിയായി ക്ളാസിലെത്തി. അവസാനം പൈലി സാറിന്റെ പീരിയഡും  വന്നെത്തി… ആണുങ്ങളുടെ ടീമിൽ നിന്നാരൊക്കെയാ എന്ന് ചോദിക്കേണ്ട താമസം ഞാൻ ചാടി എണീറ്റു.. സംവാദം തുടങ്ങി.. അനുകൂലിച്ചു കൊണ്ടുള്ള ഒരോ പോയന്റും ഞങ്ങൾ അടിച്ചമർത്തി… അവസാനം എന്റെ മാസ്റ്റർ പീസ് പുറത്തിറക്കാൻ നേരമായി. ചാടി എഴുന്നേറ്റു ഞാൻ അലറി..

“എ വുമൺ കാൻറ് ബീ എ പരവ”

എല്ലാവരും അന്തിച്ചു എന്നെ നോക്കി…. പൈലി സാർ ഉടനെ ചോദിച്ചു, പരവയോ അതെന്താടേയ് ??? 

“സർ അതു പിന്നേ.. ‘പരവൻ’ എന്നത് ഞാൻ ചെറുതായൊന്നു വിദേശീ വൽക്കരിച്ചതായിരുന്നു..” 

“അതു കൊള്ളാം.. എടേയ് !! ഇതിനു നിനക്ക് കോക്കനട്ട് ക്ളൈംബർ എന്ന് സിംബിൾ ആയിട്ട് പറഞ്ഞാ പോരെ??”.

എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.. കൂടെ ക്ളാസിനു പുറകിൽ നിന്ന് മറിയാമ്മയുടെ ശബ്ദം.. “ഡാ പരവാ!!! ഇരിക്കടാ അവിടെ”… കളിയാക്കലുകളുടെ ബഹളം.. എന്നെ പൊങ്കാല ഇടാൻ ക്ളാസിലെ ആസ്ഥാന ചളിയൻ ജാനു ശ്രമം തുടങ്ങിക്കഴിഞ്ഞു.
അപ്പോഴും എന്റെ ചിന്ത അതൊന്നും ആയിരുന്നില്ല.. പരവൻ അല്ലേ കോക്കനട്ട് ക്ളൈംബറിനേക്കാളും സിംബിൾ!!!???… അല്ലേ???

കൊതുക്

തിരിഞ്ഞും മറിഞ്ഞും കിടന്നു. പുതപ്പ് കൊണ്ട് ദേഹമാസകലം മൂടി. അവസാനം കേണപേക്ഷിച്ചു “എന്റെ പൊന്നു സോദരാ… പ്രിയ കൊതുകേ അങ്ങ് ഈയുള്ളവന്റെ ചോര എത്ര വേണമെങ്കിലും ആവോളം ആസ്വദിച്ചു കുടിച്ചോളൂ, വേദന എടുപ്പിയ്ക്കാതിരുന്നുകൂടെ? ശെടാ ഇത് അരീം തിന്ന് ആശാരിച്ചിയേം കടിച്ചിട്ടു പിന്നേം നായയ്ക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞ പോലെ ആയല്ലോ”. കൊതുക് വിടുന്ന മട്ടില്ല. കടിയ്ക്കട്ടെ കൊതുകിനുമില്ലേ കൃമികടി… അല്ലാതിപ്പോ ദിത് എന്ത് പറയാൻ.. 

കാത്തിരിപ്പ്

പാതയോരത്ത് അവളുടെ വരവും കാത്ത് ഗുൽമോഹർ മരത്തിനു താഴെ ഒരുപാട് നിന്നിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് വേണ്ടി അത് പൂക്കൾ പൊഴിച്ചു.. അതിന്റെ പൂക്കൾ തീർത്ത ചുവന്ന പരവതാനിയിലൂടെ അവൾ നടന്നടുത്തു, ഞങ്ങളുടെ ഓരോ കൂടിക്കാഴ്ച്ച​യ്ക്കും ഗുൽമോഹർ മരം സാക്ഷിയായി. ഒടുവിൽ എന്നെ ഒറ്റയ്ക്കാക്കി അവൾ നടന്നകന്നപ്പോൾ  ഞാൻ മാത്രമായി. 

ഞാനും എന്റെ ഗുൽമോഹറും…..

 

അവൾ പോയിട്ടും ഗുൽമോഹർ പൂക്കൾ പൊഴിച്ചു കൊണ്ടിരുന്നു….. ആർക്കോ വേണ്ടിയുള്ള കാത്തിരിപ്പ് പോലെ…